ഐശ്വര്യത്തിന്റേയും കാര്‍ഷികമായ സമൃദ്ധിയുടെയും ആചാരപരവും ദീപ്തവുമായ ഓര്‍മ്മകളാണ് മലയാളിയ്ക്ക് വിഷു. പഞ്ചാംഗത്തില്‍ വിഷുവം എന്നാണ് പറയുന്നത്.രാപകലുകള്‍ തുല്യമായി വരുന്ന ദിനമാണ് ഇത്. കൊല്ലവര്‍ഷമനുസരിച്ച് രണ്ട് വിഷുവം ഉണ്ട്. തുലാമാസത്തിലും മേടമാസത്തിലും .സൂര്യന്‍ മീനരാശിയില്‍ നിന്ന് മേടസംക്രമത്തിലേയ്ക്ക് കടക്കുന്നതാണ് മേടവിഷുവം .വിഷുവം ലോപിച്ചാണ് പിന്നീട് വിഷു ആയത്. മേടവിഷുവിനെ ചിങ്ങം പോലെ പുതുവര്‍ഷമായി കാര്‍ഷികസമൂഹം ആചരിച്ചിരുന്നു. മേടം ഒന്നുമുതല്‍ പത്താമുദയം വരെയുള്ള ദിവസങ്ങള്‍ കൃഷിയിറക്കുന്നതിന് ഏറ്റവും അനുയോജ്യമെന്നാണ് പ്രാചീനകാലം മുതലുള്ള കാര്‍ഷിക സങ്കല്പം ചിങ്ങം വസന്തത്തിന്റെ നാളുകളാണെങ്കില്‍ മേടവിഷു സമൃദ്ധമായ ഫലങ്ങളുടേയും ,വിളവുകളുടേയും കാലമാണ്.
കാഞ്ഞവെയിലും ,കണിക്കൊന്നയും ,മധുരഫലങ്ങളായ ചക്കയും ,മാങ്ങയും മേടവിഷുവിന്റെ പ്രത്യേകതകളാണ്. അതുകൊണ്ടാകണം ധാന്യങ്ങളും ,ഫലങ്ങളും കണികാണുവാന്‍ വയ്ക്കുന്നത്, ഈ സമൃദ്ധി കണികണ്ടാല്‍ അടുത്തമേടം വരെ ശുഃഭമെന്ന് പഴയകാല കാരണവര്‍മാര്‍ വിശ്വസിച്ചിരുന്നു. കുടുംബസ്ഥിതിയുടെ ദേവനായ ശ്രീ കൃഷ്ണഭഗവാന്റെ സാന്നിദ്ധ്യവും ഇവിടെ പ്രധാനമാണ്.
നിറപറയും ,നിറനാഴിയും ,നിറവാഴപൂങ്കുലയും ,നിലവിളക്കും ,കണിക്കൊന്നയും ചേര്ത്ത് ആലംകൃതമായ പൂജാമണ്ഡപത്തില്‍ ഓട്ടുരുളിയില്‍ മാങ്ങയും ,ചക്കയും ,വെള്ളരിയ്ക്കയും ,വാല്‍ക്കണ്ണാടിയും ,മഞ്ഞപ്പട്ടും ,മഴിച്ചെപ്പും ,കുറിക്കൂട്ടുകളും , താളിയോലഗ്രന്ഥവും അതിനുമേല്‍ സ്വര്‍ണ്ണരാശിപ്പണവും വെയ്ക്കുന്ന പതിവാണ് പണ്ട് കണിയൊരുക്കലില്‍ ഉണ്ടായിരുന്നത്. അന്നേദിവസം എഴുന്നേറ്റ് കണ്ണടച്ച് ,കണ്ണനാം ഉണ്ണിയെ മനസ്സില്‍ ധ്യാനിച്ച് പൂജാമണ്ഡപത്തില്‍ കണ്മിഴി തുറക്കുമ്പോള്‍ ഐശ്വര്യദര്‍ശനത്തിന്റെ ഒരുവലിയ പ്രകാശം തന്നെയാണ് നമ്മിലേയ്ക്ക് കടന്നുവരുന്നത്. കൈപ്പുണ്യമുള്ളവരുടെ കൈനീട്ടവും ഒരുവര്‍ഷത്തെ സമൃദ്ധിയുടെ മംഗളപരമായ തീര്‍പ്പിനെയാണ് കാണിയ്ക്കുന്നത്.
സമൃദ്ധിയെ ദര്‍ശിയ്ക്കുക എന്ന വിശേഷപരമായ ആചാരമാണ് കേരളത്തിലെ കാര്‍ഷിക സങ്കല്പത്തിലെ വിഷു. നിലവിളക്കിലെ ദീപത്തിനും , കണിക്കൊന്നപ്പൂവിനും ,സ്വര്‍ണ്ണരാശി പണത്തിനും ,വാല്‍കണ്ണാടിയ്ക്കും ,മഞ്ഞപ്പട്ടിനും ,ഓട്ടുരുളിയ്ക്കും ,കണിവെള്ളരിയ്ക്കും ,പഴുത്ത മാങ്ങായ്ക്ക് പോലും സ്വര്‍ണ്ണവര്‍ണ്ണ നിറമാകുന്നു. സ്വര്‍ണ്ണം സമൃദ്ധിയുടെ ഭാഗമായി ഇന്നും വിശ്വസിയ്ക്കുന്നതിന്റെ തുടക്കം പോലും ഇവിടെ നിന്നാകണം.
എല്ലാ മാന്യവായനക്കാര്‍ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും നല്ലനാളെകള്‍ക്കൊപ്പം ,വിഷുദിനാശംസകളും നേരുന്നു.
CLICK HERE