കോണ്‍ഗ്രസ് എന്ന നദിയില്‍ നിന്നും ആവോളം കോരിക്കുടിച്ച് ദാഹം അകറ്റി കോണ്‍ഗ്രസിന്റെ തണലില്‍ തന്നെ വിശ്രമിക്കുന്ന ചില ഘടക കക്ഷികളും അവരുടെ നേതാക്കന്മാരും കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതാക്കന്മാരെയും അവഹേളിക്കുകയും ജനമധ്യത്തില്‍ അപഹാസ്യപ്പെടുത്തുകയും ചെയ്യുന്നതില്‍ ഒ.ഐ.സി.സി യുടെ ശക്തമായ പ്രതിഷേധം യു.ഡി.എഫിനെ അറിയിച്ചു.
അവകാശപ്പെട്ടതല്ലെങ്കിലും കൂടെ നില്‍ക്കുന്നവര്‍ എന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് നല്‍കുന്ന ആനുകൂല്ല്യങ്ങള്‍ ഏറ്റുവാങ്ങി യു.ഡി.എഫ് ഭരണത്തിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരമായി പാലം കുലുക്കുന്ന പണി ഘടക കക്ഷികള്‍ അവസാനിപ്പിക്കണമെന്ന് ഒ.ഐ.സി.സി ആവശ്യപ്പെട്ടു.
ഇറ്റാലിയന്‍ കപ്പലില്‍ നിന്നുണ്‍ടായ വെടിവെപ്പില്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ ഏതെങ്കിലും രീതിയിലുള്ള കുറവുകള്‍ കേരളത്തിനോ, കേന്ദ്രത്തിനോ ഉണ്‍ടായിട്ടുണ്‍ടെങ്കില്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ട് പ്രശ്നപരിഹാരം നിര്‍ദ്ദേശിക്കണമെന്നും ഒ.ഐ.സി.സി ഇ-മെയിലിലൂടെ കേരള ഗവണ്മെന്റിനോട് ആവശ്യപ്പെട്ടതായി അറിയിച്ചു.
വാര്‍ത്ത :ബിജു സെബാസ്ട്യന്‍ ,ലെക്സ്ലിപ്പ്