ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് സി.പി.എം ;കൊലയില്‍ പങ്കില്ലെന്ന വാദം പൊളിഞ്ഞു .
.
കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ അറസ്‌റ്റോടെ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്കു വ്യക്തമായി. സി.പി.എമ്മിന് ഈ കേസില്‍ ബന്ധമില്ലെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും മറ്റും വാദം അറസ്‌റ്റോടെ പൊളിഞ്ഞു. നേരത്തെ രേവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നല്‍കിയ ഒരു കേസില്‍ രാമചന്ദ്രന്‍ 14 ദിവസം റിമാന്റില്‍ കഴിഞ്ഞിരുന്നു. ഈ വിരോധം കൊണ്ടാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കൊലയാളികളെ ഏര്‍പ്പാടാക്കിയതെന്നും രാമചന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ ഉന്നത പാര്‍ട്ടി നേതാക്കളെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാമചന്ദ്രന്‍ സ്വയം കുറ്റമേല്‍ക്കുകയാണെന്ന നിഗമനത്തിലാണ് പോലിസ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനായി പോലിസ് കസ്റ്റഡിയില്‍ കൊണ്ടുപോകും .