ഡബ്ളിന് കണ്‍വന്‍ഷന്‍ 2012 മെയ് 24 മുതല്‍ ; ഫാ: റോയ് ജോര്ജ് കട്ടച്ചിറയുടെ നേതൃത്വം നല്‍കും .
.
ഡബ്ളിന്: ഡബ്ളിന്‍ സെന്റ് ഗ്രീഗോറിയോസ് സുറിയാനി ഓര്‍ത്തൊഡോക്സ് പള്ളിയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ (ഡബ്ളിന്‍ കണ്‍വന്‍ഷന്‍ 2012) മെയ് മാസം 24, 25 (വ്യാഴം , വെള്ളി) തീയതികളില്‍ വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയും , ഏകദിനധ്യാനം 26 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയും സിറ്റി സെന്ററിലുള്ള സെന്റ് ഗ്രീഗോറിയോസ് സുറിയാനി ഓര്‍ത്തൊഡോക്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.
ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തൊഡോക്സ് പള്ളിയുടെ വികാരിയും , പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തൊഡോക്സ് സഭയുടെ കൊല്ലം ഭദ്രാസന വൈദീക സെക്രട്ടറിയും , പ്രശസ്ത ധ്യാനഗുരുവുമായ ഫാ: റോയ് ജോര്ജ് കട്ടച്ചിറയാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷനും ഏകദിന ധ്യാനയോഗത്തിനും നേത്യത്വം നല്‍കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി മാനേജിങ്ങ് കമ്മിറ്റി അറിയിച്ചു.