വേലി തന്നെ വിളവ് തിന്നാലോ? ; മോഷണക്കുറ്റത്തിന് മുന്‍ ഗാര്‍ഡാ ഉദ്യോഗസ്ഥന് ജയില്‍ശിക്ഷ.
.
കള്ളന്മാരേയും ,കവര്‍ച്ചക്കാരേയും അമര്‍ച്ചചെയ്ത് മികച്ച ജനസേവനം കാഴ്ച്ച വയ്ക്കേണ്ട ഗാര്‍ഡാ തന്നെ മോഷണം നടത്തിയാല്‍ സ്ഥിതി എന്താവും? , വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിലെത്തും കാര്യങ്ങള്‍ . 82 വയസ്സുകാരി വൃദ്ധയുടെ 2000 ത്തോളം യൂറോയും , സഹപ്രവര്‍ത്തകരില്‍ നിന്ന് 3000 ത്തോളം യൂറൊയും അടിച്ചുമാറ്റിയ മുന്‍ ഗാര്‍ഡാ ഉദ്യോഗസ്ഥനെ 3 വര്‍ഷത്തേയ്ക്ക് ,ഡബ്ളിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. ഡബ്ളിന്‍ ഫിറ്റ്സ്ഗിബ്ബണ്‍ ഗാര്‍ഡാ സ്റ്റേഷനിലെ മുന്‍ ഉദ്യോഗസ്ഥനായ , കൌണ്ടി കെറിയില്‍ നിന്നുള്ള ഡേവിഡ് ഫോറനാണ് ജഡ്ജി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്.
2007 ല്‍ ഫിസ്ബറോയില്‍ നടന്ന കവര്‍ച്ചയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തിയ ഇദ്ദേഹം ,82 വയസ്സുകാരി ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്ന 2000 ത്തോളം യൂറോ ആരും അറിയാതെ കൈക്കലാക്കിയതായാണ് പ്രധാന കേസ്. ഇത് കൂടാതെ ക്രിസ്തുമസ് ആഘോഷം ഉള്‍പ്പെടെ പലതിന്റേയും പേരില്‍ സഹപ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്നും 3000ത്തോളം യൂറോയും കബളിപ്പിച്ച് എടുക്കുകയായിരുന്നുവെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. . ഈ കാലയളവില്‍ ഉദ്യോഗസ്ഥന്‍ 5ലക്ഷത്തോളം യുറൊ കടക്കെണിയിലും കടുത്ത മാനസിക സംഘര്‍ഷത്തിലുമായിരുന്നു എന്നും കോടതി മനസ്സിലാക്കി . മോഷണത്തെ തുടര്ന്ന് ഇദ്ദേഹത്തിന്റെ പേരു കളങ്കപ്പെടുകയും ,ജോലി നഷ്ടപ്പെടുകയും ,സ്വന്തം ഭാര്യ ഉപേക്ഷിച്ച് പൊകുകയും ചെയ്തിരുന്നു. ആദ്യകാലയളവിലെ നല്ലനടപ്പും ,മാനസികപ്രശ്നങ്ങളും കണക്കിലെടുത്ത് അവസാന 6 മാസം തടവ് സസ്പെന്റ് ചെയ്തുവെങ്കിലും രണ്ടര വര്‍ഷം തടവ് ശിക്ഷ അനുഭവിയ്ക്കണമെന്നു കോടതി പ്രസ്താവിച്ചു . ഉദ്യോഗസ്ഥന്‍ ചെയ്തത് സാധാരണ ഒരു മോഷണം അല്ലെന്നും ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുകയുമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.Foran gasped and held his head in his hands as sentence was handed down.