സോള്‍ ബീറ്റ്സ് ബ്രിസ്റ്റോള്‍ മലയാളികള്ക്ക് വ്യത്യസ്ത സ്വരമാധുരിയേകി.
.
പുതുമയും , സംഘടനാമികവും , സാങ്കേതികത്തികവും കൊണ്ട് അയര്‍ലന്‍ഡില്‍ അതിവേഗം പ്രശസ്തമായ സോള്‍ ബീറ്റ്സ് സംഗീത ട്രൂപ്പ് ഇംഗ്ലണ്‍ടിലെ ബ്രിസ്റ്റോള്‍ മലയാളികള്‍ക്കായി ഗാനമേള ഒരുക്കി ശ്രദ്ധേയരായി.ബ്രിസ്റ്റോളിലെ സെന്റ്.മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച സംഗീത നിശയിലാണ് അയര്‍ലന്റ് സോള്‍ബീറ്റ്സ് സംഗീത ട്രൂപ്പിന്റെ ഗായകരുടെ ശബ്ദമികവ് ബ്രിസ്റ്റോള്‍ മലയാളികളില്‍ ആശ്ചര്യമുണര്‍ത്തിയത്.
അയര്‍ലന്റില്‍ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ 60 ല്‍ പരം വേദികളില്‍ ഗാനമേളകള്‍ അവതരിപ്പിച്ച സോള്‍ബീറ്റ്സ് സംഗീത ട്രൂപ്പ് ഇപ്പോള്‍ അയര്‍ലന്റ് മലയാളികള്‍ക്കിടയിലെ ഏറ്റവും പ്രശസ്തമായ സംഗീത ട്രൂപ്പാണ്.
സോള്‍ബീറ്റ്സ് സംഘാടകരെ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.