കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഫ. പി.ജെ.കുര്യനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കേരളത്തില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്ന് തീരുമാനം കെപിസിസി ഹൈക്കമാന്‍ഡിന് വിട്ടിരുന്നു. ഇതോടെ പി.ജെ. കുര്യന്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയേറയായിരുന്നു.
തമ്പാനൂര്‍ രവി, കെ. മോഹന്‍കുമാര്‍, വി.എം. സുധീരന്‍ തുടങ്ങിയവരുടെ പേരുകള്‍ നേരത്തേ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കുര്യന് ഒരു ടേം കൂടി നല്‍കാന്‍ ഹൈക്കമാന്‍ഡിനു താത്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു പാനല്‍ പോലും തയാറാക്കാതെ ഹൈക്കമാന്‍ഡിനു തീരുമാനം വിടാന്‍ കെപിസിസി യോഗത്തില്‍ ധാരണയായത്