ഡബ്ളിന്: അയര്‍ലണ്ടില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസിനോടനുബന്ധിച്ച് നടത്തപ്പെട്ട ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ കേരളത്തനിമയില്‍ വിശ്വാസപ്രഭവിതറി സീറോ മലബാര്‍ സമൂഹം അണിനിരന്നത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു .സീറോ മലബാര്‍ സഭ മേജര്‍ ആര്ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്ജ്ജ് ആലഞ്ചേരി ,സഭാ ചാന്‍സലര്‍ റവ:ഡോ ആന്റണി കൊള്ളന്തൂര്,ഫാ:ജോസ് ചെറിയമ്പനാട്ട്,ഫാ:മാത്യു അറയ്ക്കപ്പറമ്പില്,ഫാ:മനോജ് പൊന്‍ കാട്ടില്,ഫാ:ജോണ്‍ തുടങ്ങിയവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി.കേരളത്തനിമ വിളിച്ചോതുന്ന വസ്ത്രധാരണവുമായാണ് മലയാളികള്‍ പങ്കെടുത്തത് . പൊന്‍ കുരിശ്,വെള്ളിക്കുരിശ്,മുത്തുക്കുടകള്,കൊടികള്‍ എന്നിവയും ദേശീയപതാകയും ,ഭാരതസഭയുടെ ബാനറുമായി അഞ്ഞൂറോളം മലയാളികളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത് .
നൂറില്‍പ്പരം രാജ്യങളില്‍ നിന്നായി കര്ദ്ദിനാള്മാറ്,ബിഷപ്പുമാര്,വൈദീകര്‍ ,സന്യസ്തര്,അല്മായര്‍ ഉള്പ്പെടെയുള്ളവര്‍ രണ്ദരകിലോമീറ്ററോളമായിരുന്നു പ്രദക്ഷിണമ്.മാര്പ്പാപ്പയുടെ പ്രതിനിധികര്ദ്ദിനാള്‍ മാറ്ക്ക് ഔലത്ത്,അയര്ലണ്ദിലെ കര്ദ്ദിനാള്‍ ഷോണ്‍ ബ്രാഡി,ഡബ്ളിന്‍ ആറ്ച് ബിഷപ്പ് ഡോ:ഡെര്മിറ്റ് മാറ്ട്ടിന്‍ തുടങിയവര്‍ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും മുഖ്യകാര്മ്മികത്വം വഹിച്ചു,പരിപാടികള്‍ നിരവധി ചാനലുകള്‍ തത്സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്തു.