അള്‍സ്റ്റര്‍ ബാങ്ക് സാങ്കേതിക തകരാര്‍ ;ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിയ്ക്കും .
.
ഡബ്ളിന്: അള്‍സ്റ്റര്‍ ബാങ്ക് കമ്പ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം കസ്റ്റമേഴ്സിനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കുന്നതിന് ഇന്ന് (ശനി) രാവിലെ 10 മുതല്‍ 3വരെ എല്ലാഅ ബ്രാന്ചുകളും , ഞായറാഴ്ച്ച 10 മുതല്‍ 1 മണിവരെ പ്രധാനപ്പെട്ട സ്ഥലങളിലെ ബ്രാന്ചുകളും തുറന്ന് പ്രവര്ത്തിയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം കസ്റ്റ്മേഴ്സിന്റെ സാമ്പത്തിക ഇടപാടുകളാണ് തടസ്സപ്പെട്ടത്. സോഷ്യല്‍ വെല്ഫെയര്‍ പേയ്മെന്റ്,ശമ്പളം,ഡയറക്ട് ഡെബിറ്റ് എന്നിവയെല്ലാം അവതാളത്തിലായിരുന്നതിനാല്‍ ബ്രാന്ചുകള്‍ കൂടുതല്‍ സമയം അവധിദിവസങ്ങളിലും തുറന്ന് പ്രവര്ത്തിച് കസ്റ്റമേഴ്സിന്റെ പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിയ്ക്കാനാണ് തീരുമാനം . തിങ്കളാഴ്ച കൊണ്ട് സാങ്കേതിക തകരാര്‍ പരിഹരിച്ച് പ്രവര്ത്തനം സാധാരണനിലയിലെത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്.