മകനെ സ്യൂട്ട് കേസിലാക്കി കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ എയര്‍പോര്‍ട്ടില്‍ പിടിയില്.
.
പാസ്പോര്‍ട്ടും വിസയുമില്ലാത്ത അഞ്ചുമാസം പ്രായമുള്ള മകനെ സ്യൂട്ട് കേസിനുള്ളിലാക്കി യു.എ.ഇ യിലേയ്ക്ക് കടത്താന്‍ ശ്രമിച്ച ഈജിപ്ത് ദമ്പതികളെ ഷാര്‍ജ എമിഗ്രേഷന്‍ വിഭാഗം പിടികൂടി.കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് എയര്‍പോര്ട്ട് അധികൃതരെപ്പോലു ഞെട്ടിച്ച സംഭവം ഉണ്ടായത്. വെള്ളിയാഴ്ച്ച ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ദമ്പതികള്‍ , പുലര്‍ച്ചെ കസ്ടംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ കുറയുമെന്ന് കരുതിയാണ് ഈ സമയം തിരഞ്ഞെടുത്തത്. മകനെ സ്യൂട്ട്കേസിനുള്ളിലാക്കി കസ്ടംസ് ക്ളിയറന്‍സിനായി സമീപിച്ചെങ്കിലും , സ്കാനിംഗില്‍ സംശയം തോന്നിയ ഒരു ഉദ്യോഗസ്ഥന്‍ പെട്ടി തുറന്ന് നോക്കുകയായിരുന്നു. പെട്ടിയ്ക്കുള്ളില്‍ കുട്ടിയെക്കണ്ട് ഉദ്യോഗസ്ഥനും ഞെട്ടി. പാസ്പ്പോര്‍ട്ടും വിസയും ഇല്ലാത്ത മകനെ കൂടെ താമസിപ്പിക്കാനാണ് മകനെ പെട്ടിയിലാക്കിതെന്ന് ദമ്പതികളെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞതായി ഷാര്‍ജ പോലീസ് പറഞ്ഞു .
സ്വന്തം മകന്റെ ജീവന്‍ അപകടത്തിലാക്കുന്ന വേലയാണ് ഇവര്‍ നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഈ ദമ്പതികള്‍ നേരത്തെ യു.എ.ഇ. അനധികൃതമായി കഴിഞ്ഞിരുന്നു. പാസ്പ്പോര്‍ട്ടും വിസയുമില്ലാതെ നല്ല ആരോഗ്യത്തോടെയുള്ള ഈ കുട്ടിയെ എങ്ങനെ വിമാനത്തില്‍ ഈജിപ്തില്‍ നിന്നും ഇവിടെ കൊണ്ടു വന്ന കാര്യവും വ്യക്തമായിട്ടില്ല. പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യുകയും കേസ് ഷാര്‍ജാ പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.