മോട്ടോര്‍ വേ യില്‍ ബസിനു തീപിടിചു ;യാത്രക്കാര്‍ രക്ഷപെട്ടു.
.
ഡബ്ളിന്: മോട്ടോര്‍ വേയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിചു.യാത്രക്കാരെയെല്ലാവരേയും സുരക്ഷിതരായി പുറത്തിറക്കി.ഇന്നുരാവിലെ ഡബ്ളിനില്‍ നിന്നും ഡുണ്ടാല്ക്കിനു സര്‍വ്വീസ് നടത്തുന്ന ബസിനാണ് എം 1 മോട്ടോറ്വേ ടോളിനു സമീപം വച്ചു തീപിടിച്ചത് . ബസില്‍ പുക ഉയരുന്നത് കണ്ടു ഡ്രൈവര്‍ ഉടന്‍ തന്നെ ബസിലുണ്ടായിരുന്ന 11 പേരേയും പുറത്തിറക്കി. തുടര്ന്ന് ബസ് പൂറ്ണ്ണമായും ആളിക്കത്തുകയായിരുന്നു. ഫയര്‍ ബ്രിഗേഡിന്റെ 2 യൂണീറ്റുകള്‍ എത്തിയാണ് തീ അണച്ചത്.യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. ഇവരെ മറ്റൊരു ബസില്‍ ഡുണ്ടാല്‍ക്കില്‍ എത്തിച്ചു. തീ പിടിയ്ക്കാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിരിയ്ക്കുകയാണ്.