ഡബ്ളിന്: ഓണത്തിനോടനുബന്ധിച്ച് അയര്‍ലണ്ടിലെ മലയാളി സംഘടനയായ മൈന്ഡ് ഈവര്‍ഷം കിഡ്സ് ഫെസ്റ്റ്,വിനോദയാത്ര,ഓണാഘോഷം എന്നിവ സംഘടിപ്പിയ്ക്കുന്നു.ഓഗസ്റ്റ് 18,25,സെപ്റ്റംബര്‍ 1 തീയതികളിലാണ് പരിപാടികള്‍ നടത്തപ്പെടുക.ഓഗസ്റ്റ് 18 ശനിയാഴ്ച്ച രാവിലെ 10മുതല്‍ കിഡ്സ്ഫെസ്റ്റ് ആരംഭിയ്ക്കുമ്.പ്രസംഗമത്സരം ,മോണോ ആക്ട് കൊച്ചുകുട്ടികള്‍ക്കുള്ള കളറിംഗ് ,മിഠായിപെറുക്കല്,ആക്ഷന്‍ സോംഗ് ,പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങി ജൂണിയര്,സീനിയര്‍ വിഭാഗങ്ങളില്‍ മോണോ ആക്ട്,പ്രസംഗമത്സരം,കസേരകളി,സിനിമാറ്റിക് ഡാന്സ് സിംഗിള്,ഗ്രൂപ്പ്,ഭരതനാട്യം തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തപ്പെടും .
കൂടുതല്‍ വിവരങ്ങള്ക്ക് -റെജി കൂട്ടുങ്കല്-0877859269
റൂബിന്‍ മാത്യു-0872159792
ബിന്ദു രാമന്-0877818318 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
മൈന്‍ഡിന്റെ ഈ വര്‍ഷത്തെ വിനോദയാത്ര ഓഗസ്റ്റ് 25,26 തീയതികളില്‍ സംഘടിപ്പിയ്ക്കും. ഡബ്ളിനില്‍ നിന്നും വെസ്റ്റ് കോര്‍ക്കിലേയ്ക്കാണ് ടൂര്‍ .പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മുന്‍ കൂട്ടി താഴെപറയുന്ന നമ്പരില്‍ പേരുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.
അബ്രഹാം വര്ഗ്ഗീസ്-0894785935
ജോസുകുട്ടി-0879511315
ജിജി-0862260177
കൂടാതെ പതിവു വര്ഷങ്ങളിലേതുപോലെ ഈ വര്ഷവും സെപ്റ്റമ്ബര്‍ 1 നു മൈന്ഡ് ഓണാഘോഷം നടത്തപ്പെടും. രാവിലെ 10 മുതല്‍ വടംവലി ,ഓണസദ്യ,തിരുവാതിര,ഭരതനാട്യം കുട്ടികളുടേയും മുതിര്ന്നവരുടേയും വൈവിധ്യമാര്ന്ന മറ്റ് പരിപാടികള്‍ കിഡ്സ്ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്ക്ക്-റെജി കൂട്ടുങ്കല്‍ -0877859269
പ്രവീണ്‍ ശിവപ്രസാദ്-0873265467
ജോസ് പോളി-0872644351