കടലിലെ വെടിവയ്പ് ; ഹൈക്കോടതി ഉത്തരവിനെതിരേ ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
.
കടലില്‍ രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നകേസില്‍ ഹൈക്കോടതി ഉത്തരവിനെതിരേ ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വിചാരണ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നാവികര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.