23rd Apr 2014
1 EURO=0 INR 1 POUND=0 INR 1 USD=0 INR
ENGLISH EDITION FLASH NEWS  സെന്റ്‌ വിൻസെന്റ് മാസ്സ് സെന്ററിൽ തിരുനാൾ 26 ന്.       7PM @ റോസ് പാർക്ക് ടീസർ പുറത്തിറങ്ങി.       നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസൻസ് പുതുക്കരുതെന്ന് സുധീരൻ ;ഉമ്മൻചാണ്ടി ത്രിശങ്കുവിൽ       തൊഗാഡിയയുടെ പ്രസ്താവന തള്ളി മോഡി, നേതാക്കള്‍ വിവാദമുണ്ടാക്കരുത്‌       അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്നു രാജകുടുംബം -       സൗദി അറേബ്യയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു.       എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ       എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ       ഗുരുദക്ഷിണ ; കവിത ....       മോദി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ബിജെപി നേതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നതായി മുലായം     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
യു.കെ. & ജനറല്‍
  2012-07-18
യു.കെ.മലയാളിയ്ക്കും,ഭാര്യയ്ക്കുമെതിരെ കേരളാ പോലീസിന്റെ ലുക്ക് ഔട്ട്‌ നോട്ടീസ് .
.


500 കോടിയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന യു.കെ.മലയാളിയ്ക്കും,ഭാര്യയ്ക്കുമെതിരെ കേരളാ പോലീസിന്റെ ലുക്ക് ഔട്ട്‌ നോട്ടീസ് .കോട്ടയം കല്ലറ സ്വദേശിയായ ജോബി ജോര്‍ജ് തടത്തിലിനും ഭാര്യക്കുമെതിരേയാണ് തട്ടിപ്പുകേസില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ബാബു ജോര്‍ജ് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.എംബിബി്‌എസ്‌ പ്രവേശനവും ബിസിനസ്‌ പങ്കാളിത്തവും വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത കേസില്‍ പരാതിയെ തുടര്‍ന്നാണ്‌ ഈ നടപടി.

ഇംഗ്ളണ്ടിലെ സര്‍വകലാശാലയില്‍ എംബിബി്‌എസ്‌ പ്രവേശനം വാഗ്ദാനം ചെയ്തു മുടവൂര്‍ സ്വദേശി ബാബു ജോര്‍ജിന്റെ മകന്‍ ജോര്ജ്‌ എമ്. മംഗലത്തില്‍ നിന്നു രണ്ടര കോടി രൂപയും, ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത്‌ ദുബായില്‍ ജോലി ചെയ്യുന്ന ശ്യാമില്‍ നിന്നു 85 ലക്ഷം രൂപയും തട്ടിയെടുത്തതായാണു കേസ്‌. ലുക്ക് ഔട്ട് സര്‍ക്കുലര്‍ എയര്‍പോര്‍ട്ടുകളിലേക്കും എമിഗ്രേഷന്‍ വിഭാഗത്തിനും കൈമാറി.

കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഇവരുടെ അക്കൌണ്ടിലൂടെ 13 കോടിയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത് പോലീസിനു കൂടുതല്‍ സംശയത്തിനു ഇടയാക്കിയതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും കേസ് അന്വേഷണത്തിന് ചുമതല വഹിക്കുന്ന സി.ഐ. ഫെയിമസ് വര്‍ഗീസ് പറഞ്ഞു.മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ബാബു ജോര്‍ജ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവ് അനുസരിച്ചാണ് അന്വേഷണമെന്ന് സി.ഐ പറഞ്ഞു. ജോബിയും ഭാര്യയും പ്രതിയായ കേസില്‍ ഇരുവര്‍ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ട്. കഴിഞ്ഞ ദിവസം ജോബിയുടെ നാട്ടിലെ വീടുകളില്‍ റെയ്ഡ് നടത്തിയതായി സി.ഐ. പറഞ്ഞു. ഭാര്യ സുനിയും ജോബി പറഞ്ഞത് അനുസരിച്ച് ബാബുവിന്റെ വീട്ടിലെത്തി പണം വാങ്ങിയിട്ടുള്ളതായി എഫ്.ഐ.ആറിലുണ്ട്. അതെ തുടര്‍ന്നാണ് ഭാര്യ സുനിമോളെയും പ്രതിയാക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതും.കേസ് അന്വേഷണം നടത്തുന്ന പോലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സൂപ്രണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

വിദേശ പൗരനായതിനാല്‍ നാട്ടില്‍ വന്നുപോകുന്നതിനിടയില്‍ പിടികൂടുന്നതിനാണ് ലുക്ക് ഔട്ട് നോട്ടീസ്. എമിഗ്രേഷന്‍ വിഭാഗത്തിന് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറിക്കഴിഞ്ഞു. വിമാനത്താവളത്തില്‍ എത്തിയാല്‍ ജോബിയെ അറസ്റ്റുചെയ്യാനുള്ളതാണ് ലുക്ക് ഔട്ട് നോട്ടീസ്.

ജോബിയുടെ കോടീശ്വര പരിവേഷം നിലനിര്‍ത്തുന്നതിന് മമ്മൂട്ടിയുമായും മറ്റ് സിനിമാ നടന്‍മ്മാരുമായും നില്‍ക്കുന്ന ഫോട്ടോകളും പത്രങ്ങളില്‍ വന്നു. ഏതായാലും കേസ് അന്വേഷണം സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ജോബിയുടെ തട്ടിപ്പിന് ഇരയായ പലരും ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അടുത്തയിടെ മലയാളികളുടെ പല പൊതു പരിപാടികളിലും ജോബി പങ്കെടുക്കുന്നതിന്റെ ഫോട്ടോകള്‍ പത്രങ്ങളില്‍ വന്നിരുന്നു. ജോബി ന്യുകാസിലില്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കേസ് അന്വേഷണവുമായി സഹകരിക്കാതെ ജോബിനാട്ടിലേക്ക് പോകാതിരുന്നാല്‍ ഈ കേസിന്റെ ഭാഗമായി നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ കാര്യങ്ങള്‍ ചെയ്യൂമെന്നും സി.ഐ. പറഞ്ഞു. വിദേശ മലയാളികള്‍ ഉള്‍പ്പെടുന്ന ഇത്തരം കേസുകളില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെയേ അറസ്റ്റ് നടക്കു.ജോബി നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റിലാകും.ആരോപണം തെളിഞ്ഞാല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് ജോബിക്കെതിരേ നിലവിലുള്ളത്.Add a Comment
Name :
Email :
Comment :
   
 
Other News in this category
 
മൈൻഡ് ബാഡ്മിന്റണ്‍ ടൂറ്ണ്ണമെന്റ് ഡിസംബര് 14 ന്
ഐറീഷ് മലയാളി നേഴ്സിന്റെ പിതാവ് നിര്യാതനായി
വിസാ ഓണ്‍ അറൈവൽ ലിസ്റ്റിൽ അയർലണ്ട് ഉൾപ്പെടെ 40 രാജ്യങ്ങൾ കൂടി; വിദേശപൗരത്വമുള്ളവർക്ക് ഇന്ത്യയിലെ എയർപോർട്ടിൽ വിസാ അടിച്ചാൽ മതിയാകും.
ലിംക ചിൽഡ്രൻസ് ഫെസ്റ്റ് 2013 നവംബർ16 ന്
അയര്‍ലണ്ട്‌ ക്നാനായ ഓണാഘോഷം 21 ന്‌ ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വെക്സ്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 16 ന്.
WMC കോർക്ക് യൂണിറ്റ് സ്വാതന്ത്ര ദിനആഘോഷവും ടൂറും നടത്തി
21 വിഭവങ്ങളുടെ ഓണസദ്ധ്യയുമായി സോള്ട്ട് &പെപ്പർ
സണ്ണി ഇളംകുളത്തിന്റെ പിതാവ്‌ നിര്യതനായി.
ലൂക്കൻ ക്ലബ്ബ് ഓണാഘോഷം സെപ്റ്റംബർ 28 ന്
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway