ഡബ്ളിന്: അയര്‍ലണ്ടിലെ ഏറ്റവും വലിയ വ്യോമാഭ്യാസപ്രകടനമായ 'ബ്രേ എയര്‍ ഷോ-2012' ജൂലൈ 22 ന് നടത്തപ്പെടും . കൌണ്ടി വിക്ക്ളോയിലെ ബ്രേ ബീച്ചില്‍ ഞായറാഴ്ച്ച 3.30 മുതലാണ് കണ്ണഞ്ചിപ്പിയ്ക്കുന്ന പ്രകടനങ്ങളും ,പാരച്യൂട്ട് ഡൈവിംഗ് ,ഐറീഷ് കോസ്റ്റ് ഗാര്ഡ് റെസ്ക്യൂ ഓപ്പറേഷന്‍ എന്നിവയും അരങ്ങേറുന്നത്. എയര്‍ലിംഗസ് റെട്രോ എ320,ചിപ്മങ്ക്-169,ബി.ഡി-5,ആര്.വി-8 ടോഴ്സ്,യു.എസ്.എയര്‍ഫോഴ്സ്,മിഗ്,ബ്ളേഡേഴ്സ് എന്നീ വിമാനങ്ങള്‍ ഈ വര്‍ഷവും എയര്ഷോയില്‍ പങ്കെടുക്കും. ജൂലൈ 8 മുതല്‍ ഓഗസ്റ്റ് 7 വരെ ബ്രേ ടൌണ്‍ കൌണ്സില്‍ നടത്തപ്പെടുന്ന സമ്മര്ഫെസ്റ്റിനോടനുബന്ധിച്ചാണ് എയര്ഷോയും സംഘടിപ്പിയ്ക്കുന്നത്. ഇതോടൊപ്പം കുട്ടികള്ക്കായുള്ള നിരവധി വിനോദപരിപാടികളും,ഫണ്‍ റൈഡുകളും ബീച്ചില്‍ ഒരുക്കുന്നുണ്ട് .കഴിഞ്ഞ വര്ഷം 80000 ത്തോളം പേര്‍ എയര്ഷോ വീക്ഷിയ്ക്കാന്‍ വിവിധസ്ഥലങ്ങളില്‍ നിന്നായി ഇവിടെ എത്തിയിരുന്നു.
കൂടുതല്‍ വിവരങ്ങള്ക്ക് CLICK HERE