ലണ്ടന്‍ ഒളിമ്പിക്സ് ; ഗെയിംസ് വില്ലെജില്‍ ഇന്ത്യന്‍ പതാക ഇന്നുയരും.
.
ലണ്ടന്‍ ഒളിംപിക്സിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗെയിംസ് വില്ലെജില്‍ ഇന്ത്യന്‍ പതാക ഇന്നുയരും. ഇതുവരെ വില്ലെജിലെത്തിയ ഇന്ത്യന്‍ താരങ്ങളുടെയും ഒഫീഷ്യല്‍സിന്‍റെയും സാന്നിധ്യത്തിലാകും പതാക ഉയര്‍ത്തല്‍ ചടങ്ങ്. ഇന്ത്യക്ക് ലണ്ടനിലേക്ക് സ്വാഗതമോതുന്ന ഔദ്യോഗിക ചടങ്ങും ഇതാണ്. കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെത്തുന്നതു വരെ പതാക ഉയര്‍ത്തല്‍ ചടങ്ങ് മാറ്റിവയ്ക്കണമെന്ന് സംഘാടകരോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷെഡ്യൂളില്‍ മാറ്റം വരുത്താനാകില്ലെന്നും അതിനാല്‍ തന്നെ പതാക ഉയര്‍ത്തല്‍ ഇന്ന് തന്നെ നടത്തണമെന്നും സംഘാടകര്‍ അറിയിക്കുകയായിരുന്നു.
ലണ്ടനിലുള്ള ഇന്ത്യന്‍ താരങ്ങളെല്ലാവരെയും ചടങ്ങില്‍ പങ്കെടുപ്പിക്കുമെന്നും ക്രമീകരണങ്ങള്‍ തൃപ്തമാണെന്നും ഇന്ത്യന്‍ സംഘത്തിന്‍റെ താത്ക്കാലിക തലവന്‍ ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജ അറിയിച്ചു. ഇന്ത്യയെക്കൂടാതെ നിരവധി രാജ്യങ്ങളും പതാക ഉയര്‍ത്തല്‍ ചടങ്ങ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഇന്ത്യുയുടെ ആവശ്യം മാത്രമായി അംഗീകരിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ മറ്റ് രാജ്യങ്ങള്‍ പരാതിപ്പെടും. അവരുടെ ആവശ്യവും അംഗീകരിച്ചാല്‍ ഔദ്യോഗിക ഷെഡ്യൂള്‍ ആകെ താറുമാറാകുമെന്നും ഒളിംപിക്സ് സംഘാടക സമിതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ത്യന്‍ സംഘത്തിലെ 81 താരങ്ങളില്‍ നാല്‍പ്പതോളം താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. ഒഫീഷ്യല്‍സുമടക്കം ആകെ 50 അംഗങ്ങള്‍. ഇന്ത്യന്‍ ഹോക്കി ടീം അംഗങ്ങളും ബോക്സര്‍മാര്‍മാരും , ആര്‍ച്ചറി താരങ്ങളും ഒളിംപിക്സ് വില്ലെജിലുണ്ട്. അവര്‍ എല്ലാം ചടങ്ങില്‍ പങ്കെടുക്കും. ഷൂട്ടിങ് താരങ്ങളില്‍ ചിലരും വില്ലെജിലുണ്ട്. ബീജിങ് ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ജര്‍മനിയില്‍ പരിശീലനം തുടരുകയാണ്. ഇന്ത്യയുടെ ഏക വനിതാ ബോക്സറായ എം.സി. മേരി കോം മൂ ന്ന് ദിവസങ്ങള്‍ കഴിഞ്ഞേ വില്ലെജിലെത്തൂ.