ഡബ്ളിന്‍: സ്കൂള്‍ പരിസരത്തായുള്ള ഫാസ്റ് ഫുഡ് കേന്ദ്രങ്ങള്‍ നിരോധിയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൌരവമായി ആലോചിയ്ക്കുന്നു.അയര്‍ലണ്‍്ടില്‍ ഫാസ്റ് ഫുഡിന്റെ അമിതോപയോഗം മൂലം കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ അമിതവണ്ണം കണ്‍്ടുവരുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നീക്കം. കുട്ടികളുടെ അമിതവണ്ണം ഭാവിയില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുവാന്‍ കാരണമാകുന്നതായി പഠനങ്ങളില്‍ പറയുന്നു. ഐറീഷ് കുട്ടികളില്‍ ഈ പ്രവണത വര്‍ദ്ധിച്ചുവരുന്നതിനാല്‍ സ്കൂളിന് സമീപത്തായുള്ള ഫാസ്റ് ഫുഡ് കേന്ദ്രങ്ങള്‍ നിയന്ത്രിയ്ക്കുകയും കായിക വിനോദപരിപാടികളില്‍ കൂടുതല്‍ സമയം കുട്ടികളെ പങ്കെടുപ്പിയ്ക്കുകയുമാണ് ഉപാധിയായി കാണുന്നത്. നോര്‍ത്തേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വച്ച് കുട്ടികളുടെ അമിതവണ്ണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് അയര്‍ലണ്‍്ട് ,ഏതാണ്ട് ബ്രിട്ടന് സമാനം. ഒന്‍പത് വയസ്സുള്ള കുട്ടികളില്‍ തന്നെ കാല്‍ശതമാനത്തോളം പേര്‍ക്കും അമിതവണ്ണമുള്ളതായാണ് കണക്ക്. അമിതവണ്ണമുള്ള കുട്ടികള്‍ക്ക് ഭാവിയില്‍ പലവിധരോഗങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. Weight problems in children are linked to serious health conditions including asthma, eczema, diabetes, depression and self-esteem issues. In later life, it can also lead to heart disease, stroke and some cancers.